മുംബൈ: പേടിഎം പെയ്‌മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഏപ്രിൽ 24 മുതൽ ഉത്തരവ് പ്രാബല്യത്തിലായി. ഇതനുസരിച്ച് പേടിഎം പെയ്‌മന്റ് ബാങ്കിന് ബിസിനസ് നടത്താൻ അനുമതിയുണ്ടാകില്ല. ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളുമായി ബാങ്ക് പ്രവർത്തിക്കും. നിക്ഷേപകർക്ക് നിലവിലുള്ള പണം പിൻവലിക്കാൻ അവസരമുണ്ടാകും. എന്നാൽ, പേടിഎം ആപ്പ് വഴിയുള്ള യു.പി.ഐ. ഇടപാടുകളെ ലൈസൻസ് റദ്ദാക്കിയത് ബാധിക്കില്ല.
പേടിഎം പെയ്‌മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി; പ്രവർത്തനം ഉടൻ അവസാനിപ്പിക്കും
admin