പത്തുമൂച്ചി സ്വദേശി പി.കെ.എം അബ്ദുൽ ഖാദർ ഹാജി അന്തരിച്ചു

വേങ്ങര: പത്തുമൂച്ചി സ്വദേശിയും പ്രമുഖ മത-സാമൂഹിക പ്രവർത്തകനുമായ പി.കെ.എം അബ്ദുൽ ഖാദർ ഹാജി അന്തരിച്ചു. കച്ചേരിപ്പടി തൻവീറുൽ ഇസ്ലാം മദ്രസ സെക്രട്ടറി, തുമരുത്തി ജുമാ മസ്ജിദ് ഭാരവാഹി, പത്തുമൂച്ചി ഇമാറാത്ത് മസ്‌ജിദ് ഭാരവാഹി എന്നീ നിലകളിൽ ദീർഘകാലമായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11:30-ന് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദിൽ നടക്കും. പത്തുമൂച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും മത-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}