കൂരിയാട്: മെയ് 23, 24 തിയതികളിൽ പാണ്ടികശാല മർഹൂം റിസ്‌വാൻ നഗറിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് കൂരിയാട് സെക്ടർ സാഹിത്യോത്സവിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം കെ പി എച്ച് തങ്ങൾ കാവനൂർ നിർവ്വഹിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവിൽ സെക്ടറിലെ വിവിധ യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിഭകളാണ് മാറ്റുരക്കുന്നത്. സെക്ടർ തലത്തിലുള്ള കലാ-സാഹിത്യ മത്സരങ്ങൾക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്.
ചടങ്ങിൽ സ്വാഗതസംഘം ഭാരവാഹികളായ നവാസ് ബാഖവി കെ എം, ബാവ ഹാജി പി, അസീസ് കെ, സൈതലവി കെ, മുസ്തഫ ഹാജി ഇ വി, സൈതലവി ഹാജി, അനസ് നുസ്‌രി തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
കലയുടെയും സാഹിത്യത്തിന്റെയും വിരുന്നൊരുക്കി ഇത്തവണത്തെ സാഹിത്യോത്സവം വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് കൂരിയാട് സെക്ടർ പ്രവർത്തകർ.