സന്നദ്ധ പാലിയേറ്റീവ് യൂണിറ്റുകൾക്ക് അർഹമായ ഫണ്ട് അനുവദിക്കണം: ജില്ല സാന്ത്വനം പാലിയേറ്റീവ്

എടരിക്കോട് : കിടപ്പിലായ രോഗികൾക്കും ഭിന്നശേഷിക്കാർക്കും ആശ്വാസമാകുന്ന കൃത്യമായ രജിസ്ട്രേഷനോടു കൂടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പാലിയേറ്റീവ് യൂണിറ്റുകളോടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവഗണന അവസാനിപ്പിക്കണമെന്ന് ജില്ലാ സാന്ത്വനം പാലിയേറ്റീവ് സംഗമം ആവശ്യപ്പെട്ടു.

സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന അംഗീകൃത പാലിയേറ്റീവ് സെൻററുകൾക്ക് ഫണ്ട് അനുവദിക്കണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും പല പഞ്ചായത്തുകളും നഗരസഭകളും ഇത് നടപ്പിലാക്കുന്നില്ല.  നിലവിലെ സർക്കാർ സംവിധാനങ്ങൾക്ക് പുറമേ ആയിരക്കണക്കിന് രോഗികൾക്ക് സാന്ത്വനമേകുന്ന സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് യൂണിറ്റുകൾക്ക് സർക്കാർ ഫണ്ട് നൽകി പ്രോൽസാഹിപ്പിക്കേണ്ടതാണെന്ന് സംഗമം ആവശ്യപ്പെട്ടു.

കെയർ സിങ്ക് എന്ന പേരിൽ നടത്തിയ ജില്ലാ സാന്ത്വനം മീറ്റിൽ എസ് വൈ എസ് ജില്ലാ സാന്ത്വനം പ്രസിഡണ്ട് ഇബ്രാഹിം ബാഖവി ഊരകം, ജില്ലാ സാന്ത്വനം സെക്രട്ടറി ഡോ. മുഹമ്മദ് ഫൈള് വെളിമുക്ക്.  സയ്യിദ് അബ്ദുൽ കരീം തെയ്യാല , ഖാലിദ് തിരൂരങ്ങാടി, ഫാറൂഖ് നഈമി തെന്നല, ഫഖ്റുദ്ദീൻ അലി കൊടിഞ്ഞി, ഫസലുൽ ആബിദ്  ഓമച്ചപ്പുഴ, ജാബിർ തിരൂരങ്ങാടി തുടങ്ങിയർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}