കോട്ടക്കൽ: അഞ്ച് ദിനങ്ങളിലായി കോട്ടക്കൽ ഫാറൂഖ് കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കാലോത്സവം സമാപിച്ചു.സമാപന ചടങ്ങ് കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ കെ നാസർ ഉദ്ഘാടനം ചെയ്തു.
യൂണിവേഴ്സിറ്റി യൂണിയൻ ചെയപേഴ്സൺ പി കെ ഷിഫാന അധ്യക്ഷയായി.ജില്ല പഞ്ചായത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ ടി അജ്മൽ മുഖ്യമാഥിതിയായി.
സിന്ധികേറ്റ് അംഗം ഡോ.റഷീദ് അഹമദ്,വിദ്യാർത്ഥി ക്ഷേമ ഡീൻ ഫസലുറഹ്മാൻ,കോളേജ് പ്രിൻസിപ്പാൾ പ്രൊ. എം അബ്ദുൽ അസീസ്,യൂണിയൻ ഭാരവാഹികളായ സുഫിയാൻ വില്ലൻ,നാഫിയ ബിർറ,ഇർഫാൻ എ സി, സഫ്‌വാൻ ഷമീം,സൽമാൻ കാപ്പിൽ ,പറപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് പറമ്പൻ, പി ഉസ്മാൻ കുട്ടി,അലിയാസ് കുഞ്ഞു,തൈക്കാടൻ ഹനീഫ,മുജീബ് ടി പി,ഷറഫു പിലാക്കൽ,ആദിൽ കെ കെ ബി,കണ്ണൻ നമ്പ്യാർ,കബീർ മുതുപറമ്പ്, വി എ വഹാബ്,ഗോകുൽ ഗുരുവായൂർ,നിയാസ് കോഡൂർ,ഹംസ കെ യു, അമീൻ റാഷിദ്, ഫർഹാൻ ബിയ്യം,സഫ്‌വാൻ പത്തിൽ,എ വി നബീൽ,റയീസ് ആലുങ്ങൽ,ആയിഷ മറിയ, ഷഹാന ശർത്തു,ടി പി ഫിദ, രിള പാണക്കാട് സംസാരിച്ചു.