കുടുംബത്തോടൊപ്പമുള്ള വിനോദയാത്ര കണ്ണീർമഴയായി; വേങ്ങര സ്വദേശിയായ രണ്ടാം ക്ലാസുകാരൻ റിസോർട്ടിലെ പൂളിൽ വീണ് മരിച്ചു

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ എട്ടു വയസ്സുകാരൻ റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് കാപ്പിൽ നജീബിന്റെ മകൻ മുഹമ്മദ് നബാൻ (8) ആണ് കോട്ടയം കുമരകത്തെ റിസോർട്ടിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

വേങ്ങര അൽ ഇസ്ഹാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നബാൻ. മാതാപിതാക്കളും ബന്ധുക്കളുമടങ്ങുന്ന മുപ്പത്തഞ്ചംഗ സംഘത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് നബാൻ കുമരകത്തേക്ക് യാത്ര പോയത്.

ഇവർ താമസിച്ചിരുന്ന പാരഡൈസ് റിസോർട്ടിലെ സ്വിമ്മിങ്ങ് പൂളിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ഉമ്മുസൽമയാണ് മാതാവ്. നസീം, നഹ്യാൻ, നഹ്റ എന്നിവർ സഹോദരങ്ങളാണ്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് ഉച്ചയ്ക്ക് ശേഷം വേങ്ങര ടൗൺ പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}