തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് മാസത്തിൽ മൂന്നാം വാരം പ്രസിദ്ധീകരിക്കും. ആകെ 4,17,497 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 25ന് പ്രഖ്യാപിക്കും.
ഗ്രേസ് മാർക്ക് സംബന്ധിച്ച കാര്യങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നതായി പരീക്ഷാഫലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
2026 ജൂൺ 1ന് സ്കൂൾ പ്രവേശനോത്സവം നടക്കും. ഒന്നാം ക്ലാസ് പ്രവേശനം മേയ് 22 മുതൽ ആരംഭിക്കും. യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമായി നൽകും.
ഒന്നാം ക്ലാസിലെ പ്രവേശനത്തിന് പ്രത്യേക എഴുത്ത് പരീക്ഷയോ തലവരി പണമോ വാങ്ങാൻ പാടില്ല. അൺഎയ്ഡഡ് സ്കൂളിനും വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി.