സ്റ്റോക്കുണ്ട്, പക്ഷെ നൽകില്ല; റേഷൻ പഞ്ചസാര വിതരണത്തിൽ നാടകീയ നീക്കം

സംസ്ഥാനത്തെ അതിദരിദ് രകുടുംബങ്ങൾക്ക്‌ വലിയആശ്വാസമായിരുന്ന റേഷൻ പഞ്ചസാര വിതരണം അനിശ്ചിതത്വത്തിലായി. അന്ത്യോദയ അന്ന യോജന (AAY) പദ്ധതിപ്രകാരം മഞ്ഞ കാർഡ് ഉടമകൾക്ക് ലഭിച്ചിരുന് നപഞ്ചസാരയാണ് മുൻകൂട്ടി അറിയിപ്പില്ലാതെ നിർത്തിവെച്ചത്. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വിതരണത്തിന് സർക്കാരിൽ നിന്ന് ആവശ്യമായ ഭരണാനുമതി ലഭിക്കാത്തതാണ് ഈ പെട്ടെന്നുള്ള നടപടിക്ക് പിന്നിലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ഇലക്ട്രോണിക് പോയിന്റ്-ഓഫ്-സെയിൽ (ഇ-പോസ്)സംവിധാനത്തിൽ നിന്ന് പഞ്ചസാരയുടെ വിവരംനീക്കംചെയ്തതോടെ, റേഷൻ കടകളിൽ സ്റ്റോക്ക് ഉണ്ടെങ്കിൽ പോലും വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് ആകെയുള്ള 95 ലക്ഷത്തിലധികം റേഷൻ കാർഡുകളിൽ ഏകദേശം ആറ് ലക്ഷത്തോളം വരുന്ന എഎവൈ കുടുംബങ്ങളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുന്നത്. ദൈനംദിന ജീവിതത്തിന് സബ്‌സിഡി സാധനങ്ങളെ മാത്രം ആശ്രയിക്കുന്ന ഇവർക്ക് വിപണിയിലെ ഉയർന്ന വില താങ്ങാവുന്നതിലും അധികമാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}