വേങ്ങര: വേങ്ങര നിയോജക മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴക്കലിൻ്റെ റോഡ് ഷോ തടസ്സപ്പെടുത്തി അക്രമം അഴിച്ചുവിട്ടത് മുസ്ലിം ലീഗിൻ്റെ പരാജയഭീതി മൂലമാണെന്ന് വേങ്ങര നിയോജക മണ്ഡലം കേരള കോൺഗ്രസ്-ബി കമ്മിറ്റി അഭിപ്രായപ്പെട്ടു.
സബാഹ് കുണ്ടുപുഴക്കലിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ വേങ്ങരയിലെ പ്രബുദ്ധരായ വോട്ടർമാർ മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യാർത്ഥിച്ചു.
യോഗത്തിൽ എം.ടി കരീം അധ്യക്ഷത വഹിച്ചു. എ കെ റസാഖ് എ.കെ മുഹമ്മാലി, മുബാറക്, ചൂള്ളൻ, ഉബൈദ് എന്നിവർ സംസാരിച്ചു.
മണ്ഡലത്തിലെ രാഷ്‌ട്രീയ സാഹചര്യം വിലയിരുത്തിയ യോഗം, അക്രമ രാഷ്‌ടീയത്തിനെതിരെ, ജനാധിപത്യപരമായ പ്രതികരണം വോടിലൂടെ രേഖപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു.