വേങ്ങരയിൽ എൻ.ഡി.എ സ്ഥാനാർത്ഥി വി.എൻ. ജയകൃഷ്ണന്റെ പര്യടനം സമാപിച്ചു

വേങ്ങര: വേങ്ങര നിയോജക മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി വി.എൻ. ജയകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച മണ്ഡലം പര്യടനം ആവേശകരമായി സമാപിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വോട്ടർമാരെ നേരിൽ കണ്ടും വികസന ചർച്ചകൾ ഉയർത്തിയും നടത്തിയ പര്യടനത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്.

എ.ആർ. നഗർ, കണ്ണമംഗലം, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, ഊരകം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണങ്ങൾ നൽകി.

ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണി, ജില്ലാ സെക്രട്ടറിമാരായ കെ. രാജേഷ് കോഡൂർ, ഷിബു അനന്തായൂർ, പറപ്പൂർ മണ്ഡലം പ്രസിഡന്റ് സി. ബാബുരാജൻ എന്നിവർ പര്യടനത്തിലുടനീളം സ്ഥാനാർത്ഥിയെ അനുഗമിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}