മലപ്പുറം: ഊരകം പഞ്ചായത്തിലെ കൊട്ടുമല വിളവത്ത് പറളിപ്പുറത്തു സജിനക്ക് കടലുണ്ടിപ്പുഴയില്‍ നീന്തുന്നതിനിന്റെ കളഞ്ഞു പോയ രണ്ടര പവന്റെ പാദസരം തിരികെ എടുത്തു നല്‍കി മലപ്പുറം ഫയര്‍ ഫോഴ്‌സ് സ്‌ക്യൂബ ഡൈവര്‍മാരുടെ വിഷുക്കൈനീട്ടം.അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ സജ്ന ബുധനാഴ്ച കുടുംബക്കാര്‍ക്കൊപ്പം കൊട്ടുമല തൂക്കുപാലത്തിനു താഴെ നീന്താന്‍ വന്നതായിരുന്നു.ഇറങ്ങുമ്പോള്‍ പാദസരം കാലില്‍ ഉണ്ടായിരുനെന്ന് ഉറപ്പുള്ളത് കൊണ്ട് മലപ്പുറം അഗ്‌നി രക്ഷാ സേനയിലെ മുങ്ങല്‍വിദഗ്ദരുടെ സഹായം തേടി.സേനയിലെ സ്‌ക്യൂബ ഡൈവര്‍മാരായ വി പി നിഷാദ്, മുഹമ്മദ് ഷിബിന്‍, കെ സി മുഹമ്മദ് ഫാരിസ് എന്നിവര്‍ സ്ഥലത്തു എത്തി ഒന്നരമണിക്കൂറോളം തിരച്ചില്‍ നടത്തി പുഴയുടെ മധ്യ ഭാഗത്തു 3 മീറ്ററോളം താഴ്ചയില്‍ നിന്നും നിന്നും പാദസരം കണ്ടെത്തി ഉടമക്ക് കൈമാറി. സ്വര്‍ണ്ണത്തിന് ഏറെ വിലയുള്ള സമയത്തു പാദസരം നഷപെട്ടു വിഷാദത്തിലിരുന്ന വിധവയായ സജ്നക്ക് ആഭരണം തിരിച്ചു കിട്ടിയത് വലിയ ആശ്വാസമായി.
ഊരകം സ്വദേശി സജ്നക്ക് ഇത് മലപ്പുറം ഫയര്‍ഫോഴ്സിന്റെ വിഷുക്കൈനീട്ടം
admin