കുന്ദമംഗലം(കോഴിക്കോട് )പെരിങ്ങൊളം,കുരുക്കത്തൂരിൽവാടകവീടിനുള്ളിൽ നടന്ന സ്ഫോടനത്തിൽ
രണ്ട്പേർമരിച്ചസംഭവത്തിൽ ഒരാളെ അറസ്റ്റ്ചെയ്തു
സംഭവത്തിൽ വിഷ്ണു എന്നയാളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ലൈസൻസിന് അപേക്ഷിച്ചിരുന്നു എന്നും, അപകടസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് 5 പേർ എന്നും വിഷ്ണു മൊഴി നൽകി.വിഷ്ണുവിനെതിരെ കേസ് എടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചു, മനഃപൂർവ്വമുള്ള നരഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു സ്ഫോടനമുണ്ടായത്. കുന്ദമംഗലം കുരിക്കത്തൂരിൽ രാമനാട്ടുകര പാറമ്മൽ മഠത്തിൽ പറമ്പിൽ രാഹുൽ (26), മുണ്ടിക്കൽതാഴം പുതിയോട്ടുമേത്തൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്. വിഷ്ണു (28), ഭാര്യ കോട്ടയം ഒലവൂർ പാല സ്വദേശി സിമി (27), മെഡിക്കൽ കോളജ് എടക്കണ്ടപറമ്പ് ഹിജിത്ത് (36) എന്നിവർക്കാണ പരിക്കേറ്റത്
ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു സ്ഫോടനമുണ്ടായത. വിഷ്ണുവും ഭാര്യ സിമിയും വാടകക്ക് താമസിക്കുന്ന വീടാണിത്. ഇവിടെ അനധികൃത പടക്ക നിർമാണം നടക്കുന്നുണ്ട്. ഉഗ്ര സ്ഫോടനത്തിൽ മരിച്ചയാൾ സമീപത്തെ വീടിന് മുന്നിലേക്ക് തെറിച്ചുവീണെന്ന് നാട്ടുകാർ പറഞ്ഞു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ സഹോദരനാണ് മരിച്ച മുണ്ടിക്കൽതാഴം സ്വദേശി രാഹുൽ .രാഹുൽ, സിമി, വിഷ്ണു, വിഷ്ണുവിന്റെ അനുജൻ രാഹുൽ, വിജിത്ത് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
സ്‌ഫോടനത്തിൽ പരിക്കേറ്റ സിമി ഒന്നരമാസം ഗർഭിണിയാണ്