വനിതകൾക്കായി കമ്പ്യൂട്ടർ പഠന ക്ലാസ്സ്‌; വേങ്ങരയിൽ തുടക്കമായി

വേങ്ങര: വനിതകളെ ഡിജിറ്റൽ യുഗത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ലക്ഷ്യ ട്രസ്റ്റും വേങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ബേസിക് കമ്പ്യൂട്ടർ പഠന ക്ലാസ്സിന് തുടക്കമായി. വേങ്ങര എസ്.എസ് റോഡ് സൗഹൃദകൂട്ടായ്മ ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും കൈകോർക്കുമ്പോൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

ചടങ്ങിൽ പത്താം വാർഡ് മെമ്പർ ജംഷിയ ചീരങ്ങൻ അധ്യക്ഷത വഹിച്ചു. വനിതകളുടെ തൊഴിൽ നൈപുണ്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ ഇത്തരം പരിശീലന പരിപാടികൾ സഹായകമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.

എസ്.എസ് റോഡ് സൗഹൃദകൂട്ടായ്മ ഭാരവാഹികളായ ആഷിക്ക് കെ.കെ, ടി.വി. റഷീദ്, കാപ്പൻ മുസ്തഫ, പാലേരി റഹീം, കാപ്പിൽ നജീം എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. 

പ്രദേശത്തെ നിരവധി വനിതകളാണ് ആദ്യഘട്ട പരിശീലനത്തിനായി എത്തിയത്. കമ്പ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങൾ മുതൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള സോഫ്റ്റ്‌വെയർ ഉപയോഗം വരെയാണ് ഈ ക്ലാസ്സിലൂടെ പഠിപ്പിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}