കോഴിക്കോട്: ഫ്രിഡ്ജില്‍ വച്ച ചീര പാചകം ചെയ്ത് കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീര്‍ (42), ആര്‍ദ്ര(20) എന്നിവരാണ് തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ദിവസങ്ങളായി ഫ്രഡ്ജില്‍ വച്ചിരുന്ന ചീരയാണ് ഇവര്‍ പാചകം ചെയ്തതെന്നും ചീരയിലുണ്ടായ രാസമാറ്റമാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചീരയുടെ ബാക്കി ഭാഗങ്ങള്‍ പരിശോധനയ്ക്കയച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
അടുക്കളയിലെ അശ്രദ്ധ അപകടമായി: ചീര കഴിച്ച നാലുപേർക്ക് ഭക്ഷ്യവിഷബാധ
admin
Tags
Malappuram