തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തിരഞ്ഞെടുപ്പുകമ്മിഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും.
നാലിനാണ് വോട്ടെണ്ണൽ. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണും. തുടർന്ന് ഇ.വി.എമ്മിലെ വോട്ടുകളും. ഇ.വി.എമ്മിന്റെ എണ്ണം അടിസ്ഥാനമാക്കിയാണ് കൗണ്ടിങ്ങിന് മേശകൾ ക്രമീകരിക്കുക.
ഒരു ഹാളിൽ ഏഴുമുതൽ 14വരെ മേശയൊരുക്കും. ഓരോ മേശയ്ക്കുസമീപവും ബാരിക്കേഡിനടുത്ത് പ്രത്യേകം തയ്യാറാക്കുന്ന സ്ഥലത്ത് വോട്ടെണ്ണൽ നിരീക്ഷിക്കാൻ കൗണ്ടിങ് ഏജന്റുമാരെ രാഷ്ട്രീയപ്പാർട്ടികൾക്കു നിയോഗിക്കാം. പോസ്റ്റൽ വോട്ട്, സർവീസ് വോട്ട് എന്നിവ എണ്ണുന്ന മേശയ്ക്കടുത്തും സമാന സൗകര്യമുണ്ടാകും.