കൊക്കയിൽ വീണ ഹിറ്റാച്ചി ഉയർത്തുന്നു; താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച രാവിലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണ നിയന്ത്രണവും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കൂടാതെ ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും ഇതേസമയം നടക്കുന്നുണ്ട്.

രണ്ടാം വളവിനടുത്ത് കൾവ‍ർട്ടിന്റെ പ്രവൃത്തി കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}