മമ്പുറം ക്ഷേത്രോത്സവം: ശുചിത്വ പരിശോധനയുമായി ആരോഗ്യവകുപ്പ്

എ ആർ നഗർ: മമ്പുറം കുന്നംകുളത്ത് ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായി ആരോഗ്യവകുപ്പ് ക്ഷേത്രത്തിൽ ശുചിത്വ പരിശോധന നടത്തി. പരിസരം ശുചിത്വം, മാലിന്യ സംസ്കരണം, ശുദ്ധമായ കുടിവെള്ള ലഭ്യത എന്നിവ പരിശോധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് പകർച്ചവ്യാധികൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തുവാൻ ക്ഷേത്ര കമ്മറ്റിയ്ക്ക് നിർദ്ദേശം നൽകി. 

പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ, ആശാ പ്രവർത്തകർ ജിസിലി, ജയശ്രീ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}