പരപ്പിൽപാറ സബ് സെന്റർ ഇനി ഹൈടെക് ആകും; വിപുലമായ ആരോഗ്യ ക്യാമ്പുകളും ഉപകരണ വിതരണവും ഉടൻ

വലിയോറ: വലിയോറ പരപ്പിൽപാറ സബ് സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രത്യേക യോഗം ചേർന്നു. സെന്ററിലെ സ്റ്റാഫ് പാറ്റേൺ നിലവിൽ പൂർണ്ണമായ സാഹചര്യത്തിൽ, ലഭ്യമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിച്ചത്.

തുടർ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ പ്രദേശത്ത് രോഗപ്രതിരോധ ക്യാമ്പെയിനുകൾ, രോഗനിർണ്ണയ ടെസ്റ്റുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ വരും ദിവസങ്ങളിൽ സജീവമാക്കും. കൂടാതെ പ്രാഥമിക ശുശ്രൂഷാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

സാന്ത്വന പരിചരണ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട്, കിടപ്പ് രോഗികൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ആവശ്യമായ വീൽചെയർ, എയർ ബെഡ്, വാക്കർ, വാക്കിംഗ് സ്റ്റിക് തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് മുൻഗണന നൽകും. സബ് സെന്ററിന്റെ പേരും അവിടെ ലഭ്യമാകുന്ന സേവനങ്ങളും വ്യക്തമാക്കുന്ന ബോർഡുകൾ നാളെത്തന്നെ സെന്ററിന് മുൻപിൽ സ്ഥാപിക്കുന്നതാണ്.

വാർഡ് മെമ്പർമാരായ ഹനീഫ കെ, എം.പി. അഹമ്മദ്, ഷകീന തൂമ്പിൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ശിവദാസൻ, JHI ജന്ന ഷെറിൻ കെ, MLSP നീതുദാസ്, JPHN രാഗി തുടങ്ങിയ ആരോഗ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}