കെ.ജി. മാരാർ സ്മൃതിദിനം: പറപ്പൂരിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു

പറപ്പൂർ: ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.ജി. മാരാറുടെ സ്മൃതിദിനത്തോടനുബന്ധിച്ച് ബിജെപി പറപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന സമിതിയംഗം കെ. വേലായുധൻ നിർവ്വഹിച്ചു.

ബിജെപി പറപ്പൂർ മണ്ഡലം പ്രസിഡന്റ് സി. ബാബുരാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.ജി. മാരാറുടെ രാഷ്ട്രീയ ജീവിതത്തെയും അദ്ദേഹം നൽകിയ സംഭാവനകളെയും യോഗം അനുസ്മരിച്ചു.

ചടങ്ങിൽ ബിജെപി നേതാക്കളായ സി. ദിലീപ്, ടി. രവീന്ദ്രൻ, സംസ്ഥാന കൗൺസിലർ എ.പി. ഉണ്ണി എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}