വീടിനുള്ളിലും സൂക്ഷിക്കുക! നിലമ്പൂരിൽ ഉറങ്ങിക്കിടന്ന ബാലന് പാമ്പ് കടിയേറ്റു

നിലമ്പൂർ അമരമ്പലത്ത് വീടിനുള്ളിൽ കട്ടിലിൽ കിടക്കുന്നതിനിടെ 13 വയസുകാരന് പാമ്പ് കടിയേറ്റു. കൈ അറിയാതെ തലയിണയുടെ അടിയിലേക്ക് വെച്ചപ്പോഴാണ് അവിടെയുണ്ടായിരുന്ന പാമ്പ് കടിച്ചത്.

ഒട്ടും വൈകാതെ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ​ആശുപത്രിയിൽ വെച്ച് കുട്ടിയുടെ നില പരിശോധിച്ച ഡോക്ടർമാർ ഉടൻ തന്നെ ആന്റിവെനം നൽകി. തുടർന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വീടിനുള്ളിൽ, പ്രത്യേകിച്ച് കിടപ്പുമുറിയിൽ തലയിണയുടെ അടിയിൽ പാമ്പിനെ കണ്ടത് പ്രദേശവാസികളിൽ വലിയ രീതിയിലുള്ള ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}