പെരുവള്ളൂര്‍: എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു. പെരുവള്ളൂര്‍ മഫ് ലഹ് ക്യാമ്പസില്‍ നടന്ന മത്സരത്തില്‍ തേഞ്ഞിപ്പലം, കോട്ടക്കല്‍, പുത്തനത്താണി ഡിവിഷനുകള്‍ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് അഹ്‌സനി ഉദ്ഘടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജഅഫർ ശാമിൽ ഇർഫാനി, ജനറല്‍ സെക്രട്ടറി പി ടി മുഹമ്മദ് അഫ്‌ളല്‍, ഫിനാന്‍സ് സെക്രട്ടറി റഫീഖ് അഹ്‌സനി, സെക്രട്ടറിമാരായ മന്‍സൂര്‍ പുത്തന്‍പള്ളി, ദാവൂദ് സഖാഫി, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ടി ഷുഹൈബ്,അമീർ സുഹൈൽ, ഫളിലുറഹ്മാൻ അഹ്സനി ആബിദ് , ഇബ്രാഹിം ഫാസിൽ, ജൗഹർ, സർജാഷ് തുടങ്ങിയവർ സംബന്ധിച്ചു.
ലോക സമാധാന സന്ദേശവുമായി നടന്ന വിവിധ മത്സരങ്ങളിൽ ജില്ലയിലെ ഘടകങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സരികള്‍ 13 ഡിവിഷനുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2027 ഇല്‍ നടക്കുന്ന തർത്തീൽ ഹോളി ഖുർആൻ പ്രീമിയോക്ക് വേങ്ങര ഡിവിഷന്‍ ആഥിത്യം വഹിക്കും.