ഡിജിറ്റൽ ക്ലാസ് മുറികളും എ.സി സൗകര്യവും; പേങ്ങാട്ടുകുണ്ടിൽ പറമ്പ് സ്കൂളിന് ഇനി പുത്തൻ മുഖം

തോട്ടശേരിയറ: പേങ്ങാട്ടുകുണ്ടിൽ പറമ്പ എം.ഐ.എസ്.എം യു.പി സ്കൂളിന്റെ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 24-ന് സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഒരുക്കുന്നതിനുമാണ് മാനേജ്‌മെന്റ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്.

പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിന്റെ പ്രധാന ആകർഷണം. കൂടാതെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ് റൂമുകൾ, സുരക്ഷയ്ക്കായി സി.സി.ടി.വി സംവിധാനങ്ങൾ, ഇന്റർലോക്ക് ടൈൽ വിരിച്ച സ്കൂൾ മുറ്റം എന്നിവയും പുതിയ മന്ദിരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂൾ മാനേജർ ടി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര എ.ഇ.ഒ ശ്രീമതി ശർമിലി ടി മുഖ്യാതിഥിയായി പങ്കെടുത്തു. ബി.പി.ഒ ടി.പി അബൂബക്കർ, മാനേജ്‌മെന്റ് പ്രതിനിധി പി.പി അഹമ്മദ് കുട്ടി, ഹെഡ്മാസ്റ്റർ ആലസ്സൻ മാസ്റ്റർ, ടി.ടി.ഐ പ്രിൻസിപ്പൽ ശ്രീമതി സിന്ധു കെ.സി, പി.ടി.എ പ്രസിഡന്റ് ബാവ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വിവിധ സെഷനുകളിലായി അധ്യാപകരായ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കെ.വി ഹബീബ് റഹ്മാൻ, ടി.വി തുളസീധരൻ, ലീലാമ്മ ജെ, കെ.കെ അബ്ദുൽ മജീദ്, പുളിക്കൽ അബൂബക്കർ മാസ്റ്റർ, ഹസൈൻ പി.കെ, കബീർ ഇ, ഷബീർ അലി എം.വി, പത്മജ ഇ, റിയാസ് ടി.കെ, കെ.ടി ഇർഷാദ് എന്നിവരും പി.ടി.എ ഭാരവാഹികളായ പള്ളിയാളി അബ്ദുറഹിമാൻ, അസൈൻ എൻ.കെ, ജയശ്രി കെ എന്നിവരും സംസാരിച്ചു. സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും രക്ഷകർത്താക്കളും ചടങ്ങിൽ സംബന്ധിച്ചു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പുതിയ കെട്ടിടം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}