വിഷു പ്രമാണിച്ച് റെയിൽവേയുടെ കൈനീട്ടം: കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിഷു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചെന്നൈ എഗ്‌മൂർ – തിരുവനന്തപുരം നോർത്ത് (06115) സ്പെഷൽ 10ന് രാത്രി 11.55ന് ചെന്നൈ എഗ്‌മൂറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06116) 15ന് വൈകിട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് ചെന്നൈയിലെത്തും. കേരളത്തിലെ സ്റ്റോപ്പുകൾ : പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം.

മംഗളൂരു ജംക്‌ഷൻ
തിരുവനന്തപുരം നോർത്ത് (06041) സ്പെഷൽ 11ന് വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ (06042) 12ന് രാവിലെ 8.30ന് പുറപ്പെട്ട് രാത്രി 8.45ന് മംഗളൂരുവിലെത്തും.
സ്റ്റോപ്പുകൾ : കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം. കോച്ചുകൾ–സെക്കൻഡ് എസി–2, തേഡ് എസി–2, സ്ലീപ്പർ–10, ജനറൽ–4.

ചെന്നൈ സെൻട്രൽ – കൊല്ലം (06119) സ്പെഷൽ 15ന് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് കൊല്ലത്ത് എത്തും. മടക്ക ട്രെയിൻ (06120) 16ന് രാവിലെ 10.40ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. കോട്ടയത്തും ചങ്ങനാശേരിയിലും സ്റ്റോപ്പുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}