നിയമസഭാ പൊതു തെരഞ്ഞെടുപ്പിൽ ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 79.68 ശതമാനം പോളിങ്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ച ഏഴു മുതല്‍ തന്നെ ജില്ലയില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 83.27 % ആണ് ഇവിടെ പോളിങ്. ഏറ്റവും കുറവ് പോളിംഗ് പൊന്നാനി മണ്ഡത്തിലാണ്. 73.97%.
വേങ്ങര മണ്ഡലത്തിൽ 79.83 ശതമാനമാണ് പോളിംഗ്. കൊണ്ടോട്ടി- 82.48, താനൂർ-79.9, കോട്ടക്കൽ- 77.93, തിരൂർ- 76.84, തിരൂരങ്ങാടി- 78.53, തവനൂർ- 77.08, പൊന്നാനി- 74.23, വള്ളിക്കുന്ന്- 80.92, മലപ്പുറം- 81.08, മഞ്ചേരി- 85.52, പെരിന്തൽമണ്ണ- 80.02, മങ്കട- 80.34, വേങ്ങര- 79.83, നിലമ്പൂർ- 79.19, വണ്ടൂർ- 81.33 %.
പോളിംഗ് ശതമാനം ഉയർന്നത് ഇരു മുന്നണികൾക്കും പ്രതീക്ഷ നൽകുന്നു. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന വൈകീട്ട് ആറിനും ചില മണ്ഡലങ്ങളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. വൈകീട്ട് ആറിന് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും ടോക്കണ്‍ കൊടുത്ത് വോട്ടെടുപ്പ് പൂര്‍ത്തിയാക്കി.