താനൂർ: താനൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൂട്ടായി സ്വദേശി അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ താനൂർ റെയിൽവേ സ്റ്റേഷന്റെ തെക്കുവശം കാട്ടിലങ്ങാടി ഭാഗത്തായിരുന്നു അപകടം നടന്നത്.
റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. താനൂർ 22-ാം ഡിവിഷൻ കൗൺസിലർ ഫാറൂഖ് നടക്കാവിന്റെ നേതൃത്വത്തിൽ നാട്ടുകാരും ടി.ഡി.ആർ.എഫ് (TDRF) വോളണ്ടിയർമാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ നടത്തി.
താനൂർ പോലീസും തിരൂർ ആർ.പി.എഫും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആംബുലൻസിൽ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട അബൂബക്കറിന്റെ സംസ്കാര ചടങ്ങുകൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതോടെ നടക്കും.