വേങ്ങരയിൽ കത്തുന്ന വേനലിൽ പക്ഷികൾക്ക് ആശ്വാസമായി 'തണ്ണീർ കുടം' പദ്ധതി

വേങ്ങര: വേനൽച്ചൂട് കടുത്തതോടെ കുടിവെള്ളത്തിനായി വലയുന്ന പക്ഷികൾക്ക് കൈത്താങ്ങുമായി വേങ്ങര പൗരസമിതി. സമിതിയുടെ നേതൃത്വത്തിൽ വേങ്ങരയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന 'പറവകൾക്ക് ഒരു തണ്ണീർ കുടം' പദ്ധതിക്ക് തുടക്കമായി. 2026 ഏപ്രിൽ 14-ന് നടന്ന ചടങ്ങിൽ പൗരസമിതി പ്രസിഡന്റ് എം കെ റസാക്ക് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

നാടിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷികൾക്ക് ദാഹമകറ്റാൻ മൺപാത്രങ്ങളിലും മറ്റും വെള്ളം സജ്ജീകരിക്കുന്നതാണ് ഈ കാരുണ്യ പദ്ധതി. 

ചടങ്ങിൽ എം.ടി. സുജ അധ്യക്ഷത വഹിച്ചു. നാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പക്ഷികൾക്കുള്ള പങ്ക് വലുതാണെന്നും, കൊടും ചൂടിൽ അവയ്ക്ക് തണലും ജലവും ഒരുക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.

സി.ടി. മൊയ്തീൻ കുഞ്ഞാപ്പ, പത്തുമുച്ചി കുഞ്ഞലവി, അൻവർ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. പി.കെ. ഉമ്മർ കുട്ടി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വേങ്ങരയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ തണ്ണീർ കുടങ്ങൾ സ്ഥാപിക്കാനാണ് പൗരസമിതി ലക്ഷ്യമിടുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}