എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചരണം: കൊളത്തുപറമ്പിൽ പൊതുയോഗം സംഘടിപ്പിച്ചു

ഒതുക്കുങ്ങൽ: എൻ.ഡി.എ സ്ഥാനാർത്ഥി വി.എൻ. ജയകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊളത്തുപറമ്പിൽ പൊതുയോഗം സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണി യോഗം ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ബി.ജെ.പി നേതാക്കൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ. രാജേഷ് കോഡൂർ, മണ്ഡലം ഭാരവാഹികളായ സി. ബാബുരാജൻ, എ. ബാലകൃഷ്ണൻ, കെ.എം. മധുസൂദനൻ, സി. ദിലീപ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്ഥാനാർത്ഥി വി.എൻ. ജയകൃഷ്ണനും വോട്ടർമാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വലിയ ജനപങ്കാളിത്തത്തോടെയാണ് കൊളത്തുപറമ്പിലെ പൊതുയോഗം നടന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}