സൗഹൃദം പീഡനമായി, പെൺകുട്ടി ഗർഭിണിയായതോടെ കളി മാറി; കോളേജ് വിദ്യാർത്ഥി പിടിയിൽ

കോഴിക്കോട്: വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 19കാരൻ പിടിയിൽ. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവി(19)നെയാണ് കുന്ദമംഗലം പോലിസ് പിടികൂടിയത്. 

കെഎംസിടി കോളജിൽ ഹാർഡ് വെയർ എൻജിനിയറിങിന് പഠിക്കുന്ന പ്രതി പൊക്കുന്ന് സ്വദേശിനിയായ പെൺകുട്ടിക്ക് വിവാഹ വാഗ്ദ‌ദാനം നൽകുകയും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കിയെന്നുമാണ് പരാതി.

പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി, വിവാഹ വാഗ്‌ദാനം നൽകി കോഴിക്കോട് സരോവരം പാർക്കിന് അടുത്തുള്ള അപ്പാർട്ടുമെന്റിലും പെരിങ്ങളത്തുള്ള സുഹൃത്തിൻ്റെ വീട്ടിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായത് അറിഞ്ഞപ്പോൾ അതിജീവിതയുടെ വീട്ടുകാർ പ്രതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. എന്നാൽ പ്രതിയും പ്രതിയുടെ വീട്ടുകാരും വിവാഹ വാഗ്‌ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം തുടങ്ങി.

കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ച കുന്ദമംഗലം പോലിസ് ചൂലൂരിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടർ ബാലു കെ അജിത്, എസ്‌സിപിഓമാരായ മനോജ്, ഗോകുൽ പ്രകാശ്, സിപിഓ നിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}