ഊരകം: പ്രസിദ്ധമായ ഊരകം കുറ്റാളൂർ ശ്രീ മഹാവിഷ്ണു ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷങ്ങൾ ഭക്തിനിർഭരമായി നടക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം വിശേഷാൽ സർപ്പബലിയും ഭഗവതിസേവയും നടക്കും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുട്ടല്ലൂർ സുധിപ് നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നിർമ്മാല്യ ദർശനം, വിശേഷാൽ പൂജകൾ, അഭിഷേകം തുടങ്ങിയ വിവിധ വൈദിക ചടങ്ങുകളും ക്ഷേത്രത്തിൽ നടന്നു വരുന്നു.
വൈകുന്നേരം നടക്കുന്ന സർപ്പബലിയിലും ഭഗവതിസേവയിലും പങ്കുചേരാൻ നിരവധി ഭക്തജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങുകൾക്ക് ആവശ്യമായ വിപുലമായ ക്രമീകരണങ്ങൾ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്.