വേങ്ങര: ബൈത്തുസ്സക്കാത്ത് കേരളയും, ഇൻഫാകും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ സംരംഭ സഹായത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം വേങ്ങരയിലെ ഗാന്ധിക്കുന്നിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. ടി. അബ്ദുന്നാസർ നിർവഹിച്ചു. സഹായി വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം അയൽക്കൂട്ടായ്മയിലെ അംഗങ്ങൾക്ക് മൂന്ന് ഓട്ടോ റിക്ഷകൾ വിതരണം ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഗുണഭോക്താക്കൾക്ക് വേണ്ടി സൊസൈറ്റി പ്രസിഡണ്ട് ഇ. വി അബ്ദുൽ കരീം, ഇൻഫാഖ് സെക്രട്ടറി ഷാനവാസ്. കെ.കെ, ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഫവാസ് . ടി.ജെ എന്നിവരിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കദീജ ചുക്കൻ, വേങ്ങര പഞ്ചായത്ത് മെമ്പർ സാജിത ടീച്ചർ, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് ഇ. വി. അബ്ദുൽ സലാം, വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് പി.പി. കുഞ്ഞാലി മാസ്റ്റർ , ഇൻഫാക് വൈസ് പ്രസിഡണ്ട് ഹബീബു റഹ്‌മാൻ. സി. പി എന്നിവർ സംസാരിച്ചു