ഖുർആൻ പ്രശ്നോത്തരി: സമ്മാന ദാനം നടത്തി

വേങ്ങര : എടക്കാപറമ്പ് സെന്ററിൽ നടന്ന ഖുർആൻ പ്രശ്‌നോത്തരിയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ. വി മുസ്തഫ, ഷംസു മണ്ടോട്ടിൽ, ആയിഷ മുസ്തഫ, സമീറ പുള്ളാട്ട് എന്നിവർ ഒന്നാം സ്ഥാനം നേടി. പ്രൊഫസർ എ. ഹംസ, ടി. ഷാഹുൽ ഹമീദ് എന്നിവർ രണ്ടാം സ്ഥാനത്തിനും, എ. കെ സൈറാ ബാനു, ബുഷ്‌റ പാറോൽ എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. ഖുർആൻ സ്റ്റഡി സെന്റർ ഏരിയ കോ ഓർഡിനേറ്റർ എ. മൂസ, ഇ. കെ ഈസ, ഇ. കെ കുഞ്ഞഹമ്മദ്, കെ. പി സാഹിറ എന്നിവർ സമ്മാന വിതരണം നടത്തി. മലർവാടി ബാലസംഘം വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ ഇ. കെ സിദ്റ, മുംതഹന, ഇഷാൻ, ഇ. കെ നിദാൽ, ഇഖ്ലാസ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ. എം. എച് ഹയർ സെക്കണ്ടറി സ്കൂൾ യൂണിയനിൽ ഗേൾസ് റെപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട തറയിൽ ഷജാ ഷാഹുലിനു മെമെന്റോ നൽകി അനുമോദിച്ചു. പരിപാടിയിൽ എ. ഹംസ അധ്യക്ഷത വഹിച്ചു. എം. ഷംസു, ഇ. കെ കുഞ്ഞഹമ്മദ് കുട്ടി, എ. മൂസ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}