സമസ്ത മുശാവറ അംഗം ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാർ അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാർ അന്തരിച്ചു. പ്രശസ്ത പണ്ഡിതൻ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ മകൾ ഫാത്തിമയുടെയും ടി.എസ്. അലവി മുസ്ലിയാരുടെയും മകനാണ് അദ്ദേഹം.

​മതവിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും ദീർഘകാലം സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പാണ്ഡിത്യം കൊണ്ടും ലാളിത്യം കൊണ്ടും ജനശ്രദ്ധയാകർഷിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് സമുദായത്തിന് വലിയൊരു നഷ്ടമാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}