15-ാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കി ഉദൈഫ്; അനുമോദന ചടങ്ങ് നാളെ വേങ്ങരയിൽ

വേങ്ങര: മൂന്ന് വർഷത്തെ കഠിന പരിശ്രമത്തിലൂടെ വിശുദ്ധ ഖുർആൻ മുഴുവനായും മനപ്പാഠമാക്കി (ഹിഫ്ള്) ശ്രദ്ധേയനാവുകയാണ് 15 വയസ്സുകാരനായ കെ. ഉദൈഫ്. വേങ്ങര ചേറൂർ റോഡ് മനാറുൽ ഹുദാ അറബിക് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി & റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഉദൈഫ്.

തിരൂർ തലക്കടത്തൂർ സ്വദേശി കൊടശ്ശേരി ഹുസൈൻ വൈലത്തൂർ - ചേനാത്ത് ഉമൈമത്ത് ദമ്പതികളുടെ ഇളയ മകനാണ് ഈ മിടുക്കൻ. പഠനത്തിലും മികവ് പുലർത്തുന്ന ഉദൈഫ് ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൂടിയാണ്.

ഖുർആൻ മനപ്പാഠമാക്കിയ ഉദൈഫിന്റെ ഹിഫ്ള് പൂർത്തീകരണവും അനുമോദന സദസ്സും നാളെ (2026 മെയ് 13, ബുധനാഴ്ച) നടക്കും. രാവിലെ 11:30-ന് വേങ്ങര മനാറുൽ ഹുദാ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മത-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}