കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസകൾക്ക് ബലിപെരുന്നാൾ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. മേയ് 25 തിങ്കളാഴ്ച മുതൽ ജൂൺ 01 തിങ്കളാഴ്ച വരെയാണ് അവധി നൽകിയിരിക്കുന്നത്.
പെരുന്നാൾ അവധിക്ക് ശേഷം ജൂൺ 02 ചൊവ്വാഴ്ച മുതൽ മദ്രസകൾ സാധാരണ നിലയിൽ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.