എൻ എം എം എസ്‌ പരീക്ഷയിൽ മികച്ച നേട്ടവുമായി ജി.എം.വി.എച്ച്.എസ് സ്കൂൾ; പരിമിതികളെ മറികടന്ന് മുഹമ്മദ് ഷിഫിനും

വേങ്ങര: ദേശീയ ഉപരിപഠന സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് ജി.എം.വി.എച്ച്.എസ് സ്കൂൾ അഭിമാനമായി. പരീക്ഷ എഴുതിയവരിൽ 23 വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത്. ഇതിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നും ഉന്നത വിജയം നേടിയ മുഹമ്മദ് ഷിഫിന്റെ നേട്ടം സ്കൂളിനും അധ്യാപകർക്കും വലിയ ആവേശമാണ് പകരുന്നത്.

മുജീബ്-സീനത്ത് ദമ്പതികളുടെ മകനായ മുഹമ്മദ് ഷിഫിൻ, ശാരീരിക പരിമിതികളെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. മകന്റെ പഠനത്തിനായി സ്കൂളിന് സമീപം വീട് വാടകയ്ക്കെടുത്ത് താമസിച്ചാണ് ഈ കുടുംബം ഷിഫിന് തണലൊരുക്കുന്നത്.

വിജയികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി സ്കൂൾ എച്ച്.എം ഗീത ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു. ഷിഫിന്റെ വീട്ടിലെത്തിയ അധ്യാപകർ മധുരം പങ്കുവെച്ചും അഭിനന്ദനങ്ങൾ അറിയിച്ചുമാണ് മടങ്ങിയത്. മകന്റെ ഈ വലിയ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾ നന്ദി അറിയിച്ചു.

മൊത്തം 23 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കാൻ സാധിച്ചത് വിദ്യാലയത്തിന്റെ മികച്ച പരിശീലനത്തിന്റെ ഫലമാണെന്ന് സ്കൂൾ അധികൃതർ വേങ്ങര ലൈവിനോട് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}