നാടിനെ നടുക്കി നായയുടെ വിളയാട്ടം; പരപ്പനങ്ങാടിയിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം 8 പേർക്ക് നായയുടെ കടിയേറ്റു

മലപ്പുറം: പരപ്പനങ്ങാടി കടപ്പുറത്ത്തെരുവുനായുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. കടിയേറ്റവരിൽ പത്ത് വയസ്സിൽ താഴെയുള്ള നാല്കുട്ടികളും ഉൾപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ എല്ലാവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കെ. ഫാത്വിമ (52), ഇ. അബ്ദു റസാഖ് (45) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മുഖത്ത് സാരമായി പരിക്കേറ്റ ഒരു വയസ്സുകാരൻ കെ. ഇംറാൻ, രണ്ടു വയസ്സുകാരൻ നാസിം എന്നിവരെയും നാല് വയസ്സുകാരി അഫ്സ, എട്ടു വയസ്സുകാരൻ ഹംദാൻ, സുബൈദ (54), മുജീബ് റഹ്മാൻ (50) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സദ്ദാം ബീച്ച് ഭാഗത്തുനിന്ന് ഓടിയെത്തിയഅക്രമാസക്തനായനായ,വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയും വഴിയാത്രക്കാരെയുമെല്ലാം കടിക്കുകയായിരുന്നു. തുടർന്ന് പുത്തൻ കടപ്പുറം, ഒട്ടുമ്മൽ, ചാപ്പപ്പടി ഭാഗങ്ങളിലൂടെ ഓടികണ്ണിൽകണ്ടവരെയെല്ലാം കടിച്ച നായയെ ഒടുവിൽ നാട്ടുകാർ പിന്തുടർന്ന് ഒട്ടുമ്മലിൽ വെച്ച് അടിച്ചുകൊന്നു. 

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടിൽ നാട്ടുകാർ ശക്തമായപ്രതിഷേധത്തിലാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}