അടൂർ: വാഹനാപകടത്തിൽ സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അന്തരിച്ചു. എം.സി റോഡിൽ രാവിലെ 6.30 ഓടെ അടൂർ ഏനാത്ത് വെച്ചാണ് അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, ലോറി ഡ്രൈവർ സുധീഷ് എന്നിവർ ചികിത്സയിലാണ്. കാർ നിയന്ത്രണം വിട്ടതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഇപ്പോൾ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മോഹിനിയാട്ടം ഉൾപ്പെടെ നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.