പക്ഷികൾക്ക് ദാഹശമനമൊരുക്കി ജെ.സി.ഐ കോട്ടക്കൽ; ‘പറവക്കൊരു തണ്ണീർക്കുടം’ പദ്ധതിക്ക് തുടക്കമായി

കോട്ടക്കൽ: വേനൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ നടപ്പിലാക്കുന്ന ‘പറവക്കൊരു തണ്ണീർക്കുടം’ പദ്ധതിക്ക് തുടക്കമായി. കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ. നാസർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

സമൂഹത്തിൽ പരിസ്ഥിതി സംരക്ഷണവും ഇതര ജീവജാലങ്ങളോടുള്ള കരുതലും വളർത്തുക എന്ന ലക്ഷ്യത്തോടെ ജെ.സി.ഐ നടപ്പിലാക്കി വരുന്ന വിവിധ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷികൾക്ക് ദാഹമകറ്റാൻ വെള്ളം നിറച്ച മൺപാത്രങ്ങളും തണ്ണീർക്കുടങ്ങളും സ്ഥാപിക്കുന്നതാണ് പദ്ധതി.

ചടങ്ങിൽ ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ പ്രസിഡന്റ് സാദിഖ് അലി തുപ്പിലിക്കാട്ട് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇത്തരം കൂട്ടായ പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചും ചടങ്ങിൽ സംസാരിച്ചവർ ഊന്നിപ്പറഞ്ഞു. അസ്‌ലം സി.കെ, ത്വാഹ ഉവൈസ്, ഷഫീഖ് വടക്കൻ, ശാദുലി ഹിറ, അസീസ് പുതുക്കിടി, സുന്ദർജി, അവറാൻ കുട്ടി, ഹിബ ജലീൽ, റഷീദ് കല്ലിടുമ്പിൽ, ഹൈദ്രസ് ടി.കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ജെ.സി.ഐ കോട്ടക്കൽ ചാപ്റ്ററിന്റെ തീരുമാനം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}