ബെംഗളൂരുവിൽ മലയാളി ടാക്‌സി ഡ്രൈവർ മരിച്ച നിലയിൽ: മരിച്ചത് മുന്നിയൂർ സ്വദേശി ഖലീൽ

തിരൂരങ്ങാടി: മൂന്നിയൂർ സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ ആലിൻ ചുവട് സ്വദേശി കുളത്തിൽ പള്ളിയാളി ഹസൻ ഹാജിയുടെ മകൻ ഖലീൽ (42) ആണ് ബംഗളൂരുവിൽ മരിച്ചത്. 

ബംഗളൂരുവിൽ യൂബർ ടാക്‌സി ഡ്രൈവർ ആയിരുന്നു. കാറിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് നാട്ടിൽ ലഭിച്ച വിവരം. ബന്ധുക്കളും സുഹൃത്തുക്കളും ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഉമ്മ സഫിയ.
സഹോദരങ്ങൾ: ഫാസിൽ, സജാദ്, ജൈസൽ.
മൂന്ന് മക്കളുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}