മലപ്പുറം മിനി ഊട്ടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

മലപ്പുറം: വിനോദസഞ്ചാര കേന്ദ്രമായ മലപ്പുറം മിനി ഊട്ടിക്ക് സമീപം ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് സ്വദേശിയായ ഷഫീർ ആണ് മരിച്ചത്. കോഴി വിതരണം നടത്തുന്ന വാഹനത്തിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം.

ഇന്നലെയായിരുന്നു അപകടം. മിനി ഊട്ടി പരിസരത്ത് ലോഡ് ഇറക്കിയ ശേഷം തന്റെ വാഹനം കഴുകുകയായിരുന്നു ഷഫീർ. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഷഫീറിന് പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}