തേഞ്ഞിപ്പലം: സമസ്ത സെൻ്റിനറിയുടെ ഭാഗമായി വെളിമുക്ക് കൂഫ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിച്ച 'സെൻ്റിനറി സഭ' ശ്രദ്ധേയമായി. ഞായറാഴ്ച (മെയ് 24) വൈകുന്നേരം 7 മണിക്ക് ഇഹ്‌യാഉദ്ദീൻ ഹയർ സെക്കണ്ടറി മദ്റസ കാമ്പസിലാണ് സഭ നടന്നത്.
എസ്.വൈ.എസ് തേഞ്ഞിപ്പലം ഫിനാൻസ് സെക്രട്ടറി അസ്‌ലം സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സത്താർ സഖാഫി ചേറൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി സി.കെ. സക്കീർ മാസ്റ്റർ അരിമ്പ്ര മുഖ്യ വിഷയാവതരണം നടത്തി.
സൈനുദ്ദീൻ മുസ്ലിയാർ പള്ളിയാളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുറഹ്മാൻ മുസ്ലിയാർ, മുഹമ്മദലി ഹിഷാമി, ശരീഫ് സഖാഫി എന്നിവർ സംബന്ധിച്ചു. ഉമർ മുസ്ലിയാർ സ്വാഗതവും ശാഫി സഖാഫി നന്ദിയും പറഞ്ഞു.