ഹജ്ജ് കർമങ്ങൾക്ക് അർധവിരാമം; ഹാജിമാർ മൂന്നു ദിവസം മിനാ തമ്പുകളിൽ

മ​ക്ക: ലോ​ക​ത്തി​​ന്റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നെ​ത്തി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ പൈ​ശാ​ചി​ക​ത​ക്കെ​തി​രെ​യു​ള്ള പ്ര​തീ​കാ​ത്മ​ക ക​ല്ലേ​റ് ക​ർ​മം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് അ​ർ​ധ​വി​രാ​മ​മാ​യി. ബു​ധ​നാ​ഴ്ച വ​ലി​യ ജം​റ​യാ​യ ‘ജം​റ​തു​ൽ അ​ഖ​ബ’​യി​ൽ ഏ​ഴു ചെ​റു ക​ല്ലു​ക​ൾ എ​റി​ഞ്ഞ ശേ​ഷം, ഹാ​ജി​മാ​ർ ത​ല​മു​ടി മു​ണ്ഡ​നം ചെ​യ്ത് ഇ​ഹ്റാം വ​സ്ത്ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​കാ​ൻ തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​ത്രി അ​റ​ഫ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട തീ​ർ​ഥാ​ട​ക​ർ മു​സ്ദ​ലി​ഫ​യി​ൽ രാ​പ്പാ​ർ​ത്തു. തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ മ​ണി​ക്കൂ​റി​ൽ മൂ​ന്ന് ല​ക്ഷം പേ​ർ​ക്ക് ഒ​രു​മി​ച്ച് ക​ല്ലേ​റ് ന​ട​ത്താ​ൻ സൗ​ക​ര്യ​മു​ള്ള അ​ഞ്ചു നി​ല​ക​ളി​ലാ​യു​ള്ള ജം​റ സ​മു​ച്ച​യ​ത്തി​ൽ എ​ത്തി അ​വ​ർ ക​ർ​മം ആ​രം​ഭി​ച്ചു.

പ്ര​വാ​ച​ക​ൻ ഇ​ബ്രാ​ഹീം ന​ബി​യോ​ട് മ​ക​ൻ ഇ​സ്മാ​ഈ​ലി​നെ ബ​ലി ന​ൽ​കാ​ൻ അ​ല്ലാ​ഹു ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, അ​തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പി​ശാ​ചി​നെ​യാ​ണ് മൂ​ന്ന് ജം​റ സ്തൂ​പ​ങ്ങ​ളും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ത്യാ​ഗ​സ്മ​ര​ണ പു​തു​ക്കാ​നും ജീ​വി​ത​ത്തി​ലെ തി​ന്മ​ക​ളെ ഇ​ല്ലാ​താ​ക്കാ​നു​മാ​ണ് ഹാ​ജി​മാ​ർ ഇ​വി​ടെ ക​ല്ലേ​റ് ന​ട​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഹാ​ജി​മാ​ർ​ക്ക് ഏ​റ്റ​വും തി​ര​ക്കേ​റി​യ സ​മ​യ​മാ​യി​രു​ന്നു. മു​സ്ദ​ലി​ഫ​യി​ൽ നി​ന്ന് അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജം​റ​യി​ലേ​ക്ക് ബ​സ്, മെ​ട്രോ മാ​ർ​ഗ​ങ്ങ​ളി​ലാ​ണ് തീ​ർ​ഥാ​ട​ക​ർ എ​ത്തി​യ​ത്. ക​ല്ലേ​റി​നും ബ​ലി​ക​ർ​മ​ത്തി​നും മു​ടി മു​ണ്ഡ​നം ചെ​യ്യു​ന്ന​തി​നും ശേ​ഷം ഇ​ഹ്റാം വ​സ്ത്രം മാ​റി സാ​ധാ​ര​ണ വ​സ്ത്രം ധ​രി​ച്ച അ​വ​ർ, തു​ട​ർ​ന്ന് മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ​ത്തി ക​അ്ബ പ്ര​ദ​ക്ഷി​ണ​വും (ത്വ​വാ​ഫ്) സ​ഫാ-​മ​ർ​വ കു​ന്നു​ക​ൾ​ക്കി​ട​യി​ലു​ള്ള പ്ര​യാ​ണ​വും (സ​ഈ) പൂ​ർ​ത്തി​യാ​ക്കി.

പ്ര​ധാ​ന ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മി​നാ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​ർ ഇ​നി മൂ​ന്ന് നാ​ൾ മി​നാ ത​മ്പു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞു​കൂ​ടു​ക. ദു​ൽ​ഹ​ജ്ജ് 11, 12, 13 (വ്യാ​ഴം, വെ​ള്ളി, ശ​നി) ദി​ന​ങ്ങ​ളി​ൽ മൂ​ന്ന് പ്ര​തീ​കാ​ത്മ​ക സ്തൂ​പ​ങ്ങ​ളി​ലും ക​ല്ലേ​റ് നി​ർ​വ​ഹി​ക്കു​ന്ന​തോ​ടെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് പൂ​ർ​ണ സ​മാ​പ​ന​മാ​കും. ക​ടു​ത്ത ചൂ​ടി​നെ അ​വ​ഗ​ണി​ച്ചാ​ണ് തീ​ർ​ഥാ​ട​ക​ർ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഹാ​ജി​മാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം ഹാ​ജി​മാ​രും അ​റ​ഫ​യി​ൽ നി​ന്ന് മ​ട​ങ്ങി ക​ല്ലേ​റ് പൂ​ർ​ത്തി​യാ​ക്കി മി​ന ത​മ്പു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗം പേ​രും ബു​ധ​നാ​ഴ്ച ത​ന്നെ ത്വ​വാ​ഫും സ​ഈ​യും പൂ​ർ​ത്തി​യാ​ക്കി. ഇ​ന്ത്യ​ൻ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​രെ ന​യി​ക്കാ​ൻ 816 ഹ​ജ്ജ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ണ്ട്. ഹ​ജ്ജി​നി​ടെ ര​ണ്ട് മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ ഏ​താ​നും ഹാ​ജി​മാ​ർ മ​രി​ക്കു​ക​യും ചി​ല​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}