വേങ്ങര: ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ ഇന്ന് ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കി ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും അചഞ്ചലമായദൈവവിശ്വാസം കൈവിടാത്ത ഇബ്രാഹീം നബിയുടെയുംകുടുംബത്തിന്റെയും ത്യാഗോജ്ജ്വലമായ ജീവിതമാതൃകഉൾക്കൊള്ളാനുള്ള ആഹ്വാനവുമായാണ് ഈ പെരുന്നാൾ എത്തുന്നത്. പള്ളികളും വീടുകളും ഇപ്പോൾ തക്ബീർ ധ്വനികളാൽ മുഖരിതമാണ്.
മക്കയിൽ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അതിന്റെ സുപ്രധാന ഘട്ടങ്ങളിലേക്ക് കടക്കുന്നതിനൊപ്പമാണ് നാട്ടിൽ പെരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്.
പ്രഭാതത്തിൽ പള്ളികളിൽ പ്രത്യേക പെരുന്നാൾ നമസ്കാരം നടക്കും. നമസ്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും ആശംസകൾ കൈമാറിയും വിശ്വാസികൾ സാഹോദര്യം പങ്കിടും. സംസ്ഥാനത്ത് പരക്കെപെയ്യുന്നമഴകണക്കിലെടുത്ത് കോഴിക്കോട് കടപ്പുറം ഉൾപ്പെടെയുള്ള പല പ്രമുഖ കേന്ദ്രങ്ങളിലും ഇത്തവണതുറസ്സായസ്ഥലങ്ങളിലെ ഈദ്ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. ഭൂരിഭാഗം ഇടങ്ങളിലും പള്ളികളിലാണ് നമസ്കാരസൗകര്യംഒരുക്കിയിട്ടുള്ളത്.
പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ ആഘോഷത്തിന്റെ പ്രധാനചടങ്ങായബലിയറുക്കൽആരംഭിക്കും.ദൈവകല്പനയ്ക്ക്മുന്നിൽസ്വന്തംസ്വാർത്ഥതകൾ ബലിനൽകുക എന്ന സന്ദേശമാണിത്.ബലിമൃഗത്തിന്റെമാംസംബന്ധുമിത്രാദികൾക്കും ഒപ്പം സമൂഹത്തിലെ നിർധനർക്കും തുല്യമായി വീതിച്ചു നൽകും. തുടർന്ന് വീടുകൾസന്ദർശിച്ച്കുടുംബബന്ധങ്ങൾ പുതുക്കുന്ന തിരക്കിലാകും വിശ്വാസികൾ.
കാത്തു കാത്തിരുന്ന് പ്രായമായ കാലത്ത് തനിക്ക് ലഭിച്ചഏകമകനെദൈവകല്പനയാൽബലിനൽകാൻസന്നദ്ധനായ ഇബ്രാഹിം നബിയുടെ ചരിത്രമാണ് പെരുന്നാളിന്റെ പശ്ചാത്തലം. സ്വന്തം ഇഷ്ടാനിഷ്ടങ്ങളേക്കാൾ ത്യാഗത്തിനുംപങ്കുവെക്കലിനുമാണ്ജീവിതത്തിൽമുൻഗണന നൽകേണ്ടതെന്ന് ഓരോ ബലിപെരുന്നാളും മനുഷ്യനെ ഓർമ്മിപ്പിക്കുന്നു.