പറപ്പൂർ: വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിപ്പോയവർക്ക് തുടർപഠനത്തിന് അവസരമൊരുക്കിക്കൊണ്ട് പറപ്പൂർ ഗ്രാമപഞ്ചായത്തിൽ തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. തുല്യതാ രജിസ്ട്രേഷന്റെ പഞ്ചായത്ത്‌തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് നിർവഹിച്ചു. വിവിധ കാരണങ്ങളാൽ പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജംഷീന പി. വി, ബുഷ്‌റ റസാഖ്, പഞ്ചായത്ത് സെക്രട്ടറി ഷാജി ഒ, പ്രേരക് പി. ആബിദ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
• പത്താം ക്ലാസ്സ് തുല്യത: ഏഴാം ക്ലാസ്സ് പാസ്സായ, 17 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം.
• പ്ലസ് വൺ തുല്യത: പത്താം ക്ലാസ്സ് പാസ്സായ, 22 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം.
കോഴ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ രജിസ്ട്രേഷനായി ആവശ്യമായ രേഖകൾ സഹിതം പറപ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ 8891159815 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.