കോട്ടക്കൽ: ദേശീയ ഡെങ്കി ദിനാചരണത്തോടനുബന്ധിച്ച് കോട്ടക്കൽ നഗരസഭയും ജെ.സി.ഐ. കോട്ടക്കൽ ചാപ്റ്ററും സംയുക്തമായി വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.കെ. നാസർ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ജെ.സി.ഐ. ചാപ്റ്റർ പ്രസിഡന്റ് സാദിഖലി തുപ്പിലിക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടക്കൽ സർക്കിൾ ഇൻസ്പെക്ടർ എ. ദീപകുമാർ മുഖ്യാതിഥിയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർമാരായ ശാന്തി ഭൂഷൺ.പി, സജു കുമാർ.കെ എന്നിവർ ചടങ്ങിൽ ബോധവത്കരണ സന്ദേശം നൽകി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും നേതൃത്വം നൽകി. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി മലയാളം, ഹിന്ദി ഭാഷകളിലുള്ള ബോധവത്കരണ നോട്ടീസുകളും വിതരണം ചെയ്തു.
ചടങ്ങിൽ ജെ.സി.ഐ. ഭാരവാഹികളായ ഷഫീഖ് വടക്കൻ, മുജീബ് റഹ്‌മാൻ.പി.പി, റശീദ് റഡ് മീഡിയ, ഉസാമ ലുത്ഫി.പി, റഹ് മത്ത് ഷഫീഖ്, ഷിജിൽ.സി, ഹിബ ഷെറിൻ.പി, സുന്ദർജി പട്ടയിൽ, പ്രോഗ്രാം ഡയറക്ടർ ഷഹാന ഷെറിൻ.എം.പി എന്നിവർ സംസാരിച്ചു.