വലിയോറ ദേശപ്രഭ വായനശാല ബാലവേദി 'വായന കളരി' സംഘടിപ്പിച്ചു

വേങ്ങര: വലിയോറ ദേശപ്രഭ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ 'വായന കളരി'യുടെ ഭാഗമായി പുസ്തകപരിചയ പരിപാടി സംഘടിപ്പിച്ചു. വായനയും പുസ്തകങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

ലൈബ്രറി സെക്രട്ടറി പി.കെ. മൊയ്തീൻകുട്ടി മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി. അസൈനാർ, കെ. ഉമർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ബാലവേദി പ്രതിനിധികളായ റിയ മറിയം കെ., ഹെന്ന പി.കെ., ഫാത്തിമ പി.ടി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വായനാശീലം വളർത്തുന്നതിൻ്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സംഘടിപ്പിക്കപ്പെട്ട വായന കളരി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}