വേങ്ങര: ഊരകം ദാറു ഹഫ്സ ഗേൾസ് ഹിഫ്ള് കോളേജിൽ നിന്നും പരിശുദ്ധ ഖുർആൻ പരിപൂർണമായും മനപ്പാഠമാക്കിയ ഷദാ ശുറൈഹിന് അനുമോദനം നൽകി. തിരൂരങ്ങാടി കെ.എം മൗലവി ഖുർആൻ ഹദീസ് സ്റ്റഡി സെൻററിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഷദയ്ക്കുള്ള ക്യാഷ് അവാർഡും ഉപഹാരങ്ങളും കൈമാറി.
ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ ഡയറക്ടർ ഫൈസൽ മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം സൗത്ത് ജില്ലാ പ്രസിഡന്റ് അബ്ദുലത്തീഫ് സുല്ലമി മാറഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ദാറു ഹഫ്സ ഡയറക്ടർ ശുറൈഹ് സലഫി, ജാമിഅ വനിത കോളേജ് പ്രിൻസിപ്പൽ ഷബീബ് സലാഹി, മലപ്പുറം വെസ്റ്റ് ജില്ലാ ഭാരവാഹി പൂങ്ങാടൻ മുഹമ്മദ് സാഹിബ്, വിസ്ഡം തിരൂരങ്ങാടി ശാഖ സെക്രട്ടറി എം.വി മഹബൂബ് എന്നിവർ സംബന്ധിച്ചു. ഖുർആൻ പാരായണ രംഗത്തെ മികവിനുള്ള വിവിധ പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.