എ.ആർ. നഗർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എ.ആർ. നഗർ യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. യൂണിറ്റിലെ മുതിർന്ന അംഗം സൈദലവി ഹാജിയിൽ നിന്നും യൂണിറ്റ് പ്രസിഡന്റ് കെ.കെ.എച്ച്. തങ്ങൾ മെമ്പർഷിപ്പ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു.
യൂണിറ്റ് സെക്രട്ടറി എ.പി. മണി, ട്രഷറർ കെ.കെ. അബ്ദുൽ അസീസ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിപുലമായ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ മേഖലയിൽ നടക്കും.