മമ്പീതി: എസ്.എസ്.എഫ് കുറ്റാളൂർ സെക്ടർ സാഹിത്യോത്സവിന് ആവേശോജ്ജ്വലമായ സമാപനം. മെയ് 23, 24 തിയതികളിലായി മമ്പീതിയിൽ വെച്ച് നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കുന്നത്ത് യൂണിറ്റ് ചാമ്പ്യന്മാരായി. മത്സരങ്ങളിൽ മികച്ച മുന്നേറ്റം നടത്തിയ കല്ലേങ്ങൽ പടി യൂണിറ്റ് രണ്ടാം സ്ഥാനവും, കുറ്റാളൂർ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി.
രണ്ടുദിവസങ്ങളിലായി നടന്ന കലാസാഹിത്യ മത്സരങ്ങൾക്കൊടുവിൽ നടന്ന സമാപന സംഗമം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് വേങ്ങര സോൺ പ്രസിഡണ്ട് യൂസഫ് സഖാഫി കുറ്റാളൂർ ചടങ്ങിൽ അനുമോദന പ്രഭാഷണം നടത്തി.
പ്രതിഭകൾ:
കലാപ്രതിഭ: സഹൽ ശരീഫ് (കുറ്റാളൂർ യൂണിറ്റ്)
സർഗ്ഗപ്രതിഭ: ഖലീൽ (കുന്നത്ത് യൂണിറ്റ്)
വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും പ്രതിഭകൾക്കുമായി സംഘടന നേതാക്കൾ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ.ടി അബൂബക്കർ മാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു.
അടുത്ത വർഷത്തെ (2027) സെക്ടർ സാഹിത്യോത്സവിന് ആതിഥ്യമരുളുന്ന പുളിക്കപ്പറമ്പ് യൂണിറ്റിനുള്ള പതാക കൈമാറ്റവും ചടങ്ങിൽ വെച്ച് നടന്നു. സ്വാഗതസംഘം ഭാരവാഹികളാണ് പുളിക്കപ്പറമ്പ് യൂണിറ്റ് പ്രതിനിധികൾക്ക് പതാക കൈമാറിയത്.