കോട്ടക്കൽ രാജാസ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

കോട്ടക്കൽ: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടക്കൽ ഗവൺമെൻ്റ് രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. 'ഇൻസെപ്ഷൻ - 2026' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് പി.ജെ. ബബിത ഉദ്ഘാടനം ചെയ്തു.

വിജയഭേരി കോർഡിനേറ്റർ പി.പി. മുഹമ്മദ് മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസലർ ഇ. ശാരിക വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക ക്ലാസെടുത്തു. പുതിയ അധ്യയന വർഷത്തെ വെല്ലുവിളികളെ നേരിടാനും പഠനത്തിൽ മികച്ച വിജയം കൈവരിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ അധ്യാപകരായ ആർ. അനിത് കുമാർ, എം.പി. നാസർ, കെ. ഷീബ, പി. ഷമീമ, എം.കെ. കദീജാബി, ടി.പി. ശ്രീജ, ബി.എസ്. ദിവ്യ, ടി. ഷരീഫ, ജെറി.പി. ലോപസ് എന്നിവർ സംസാരിച്ചു. ഗിരിജാദേവി സ്വാഗതവും പി. റജുല നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}